മാനന്തവാടി: യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യുദ്ധഭൂമിയിൽ നിന്നും മകന്റെഒരു ഫോൺ കോളിനോ സന്ദേശത്തിനോ വേണ്ടി കണ്ണീരോടെ കാത്തിരിക്കു കയാണ് കാട്ടിക്കുളം എടയൂർകുന്ന് തൂവശ്ശേരി ഷംസുദ്ദീനും കുടുംബവും. കപ്പലിലെ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇരുപതുകാരനായ ഫാദുഷ ഫർഹാനെക്കുറിച്ച് ആഴ്‌ചകളായി വിവരമൊന്നുമില്ലാത്തതാണ് ഈ കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്. ജെയ്‌പുർ രുദ്രാക്ഷ് ഷിപ്പിങ് സർവീ സിലെ ജി.പി. റൈറ്റിങ് കോഴ്‌സിന്റെ ഭാഗമായാണ് എട്ടുമാസം മുമ്പ് ഫാദുഷ ഇന്റേൺഷിപ്പിന് പോയത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫാദുഷ അവസാ നമായി വീട്ടിലേക്ക് വിളിച്ചത്. ജോലി ചെയ്യുന്ന കപ്പലിൽ തുർക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടൻ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞി രുന്നത്. എന്നാൽ പിറ്റേദിവസം യുദ്ധം തുടങ്ങിയതോടെ പിന്നീട് യാതൊരു വിവരവും ലഭ്യമല്ലെന്ന് മാതാവ് റഹ്‌യാനത്ത് പറയുന്നു.മെയ് ആറിന് നാട്ടിൽ തിരിച്ചെത്തേണ്ടതായിരുന്നു ഫാദുഷ. നേരത്തെ ഇറാനിൽ ഇന്റർനെറ്റ് വിച്ഛേ ദിക്കപ്പെട്ടപ്പോൾ 28 ദിവസത്തോളം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അന്ന് ജോലി നിർത്തി വരാൻ ആവശ്യപ്പെട്ടെങ്കിലും കപ്പലിലായതിനാൽ സുരക്ഷി തനാണെന്നായിരുന്നു ഫാദുഷയുടെ മറുപടി.’ജീവിക്കാൻ അവിടെ പ്രശ്ന മൊന്നുമില്ലെന്നാണ് അവൻ അവസാനമായി പറഞ്ഞത്. കപ്പലിൽ ആയതു കൊണ്ട് സുരക്ഷിതനാണെന്ന് കരുതി. പക്ഷേ യുദ്ധം തുടങ്ങിയ ശേഷം ഒരു വിവരവുമില്ല. മകൻ എങ്ങനെയെങ്കിലും സുരക്ഷിതനായി തിരിച്ചെ ത്തിയാൽ മതി’ പിതാവ് ഷംസുദ്ദീൻ പറഞ്ഞു.

ജലവിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍







