മുണ്ടക്കുറ്റിമൂൺലൈറ്റ് എൽ.പി. സ്കൂൾ വാർഷികാഘോഷം MILAGRO 2K26 നാടിന്റെ ഉത്സവമായി. പ്രശസ്ത ഗായകനും മോട്ടിവേറ്ററും കലാകാരനുമായ നൂർഷാ വയനാട് പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ
പിടിഎ പ്രസിഡണ്ട് സുധീഷ് ദേവശില്പം
അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് സ്വാഗതം പറഞ്ഞു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ,ജോസഫ് പുല്ലുമാരിയിൽ (പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) , ഹാരിസ് കെ (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ )വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു ടി എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ നജ്മത്ത് പാറ, എസ്.എം.സി ചെയർമാൻ ശങ്കരൻകുട്ടി, ഹാജറ ടിപ്,എം.പി.ടി.എ പ്രസിഡണ്ട് ആഷ്ലി ബേബി, എക്സിക്യുട്ടീവ് അംഗങ്ങളായ അനു റിനീഷ്, താഹിറ വളപ്പിൽ,ബുഷ്റ നെല്ലിശ്ശേരി,അനു അനീഷ്,ഷീബാ ചന്ദ്രൻ,റജില ആർ.കെ, സ്റ്റാഫ് സെക്രട്ടറി മൊയ്തു ടി, സ്കൂൾ ലീഡർ അഫ്‌ലഹ് ഇ, വിദ്യാർത്ഥി പ്രതിനിധി അൽഹന യാസ്മിൻ,പ്രോഗ്രാം കൺവീനർ ജെറ്റിഷ് ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബ്രോഡ് കാസ്റ്റിങ് & മീഡിയ പ്രൊഡ്ക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയ വഴി വാർഷികാഘോഷം ലോകത്തിന്റെ എത് കോണിൽ ഇരുന്നും തത്സമയം കാണുവാൻ ഉള്ള സംവിധാനം ആയിരുന്നു ഈ തവണയും സ്കൂൾ അധികൃതരും പി.റ്റി.എ ഭാരവാഹികളും ഒരുക്കിയത്.

ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു.
കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമ സൗഭാഗ്യ കേന്ദ്രങ്ങളില്‍ ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ 30ശതമാനം റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍,






