രക്തദാന വാരാചരണത്തിന് തുടക്കമായി

ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണത്തിന് തുടക്കമായി.കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ ഭാഗമായി വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. നാല്പതാം വെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന രക്ത ദാന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ കവി ടി.കെ ഹാരിസ് നിർവഹിച്ചു. യാക്കോബായ സുറിയാനി സഭ മാനന്തവാടി മേഖല സമിതി അദ്ധ്യക്ഷൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു. 63-ാം വയസിൽ രക്തദാനം നടത്തിയ കണിയാരം കത്തീഡ്രൽ മുൻ ട്രസ്റ്റി ജോസ് തോമസിനെ മർത്തോമ സഭ മാനന്തവാടി കോൺഗ്രിഗേഷൻ വികാരി ഫാ. ജോർജ് കെ.വർഗീസ്, തൃശ്ശിലേരി പള്ളി വികാരി ഫാ. ഷിൻസൺ മത്തോക്കിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. അവയവ ദാന സമ്മതിപത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക് ട്രയ്നിങ്ങ് കമ്മിഷ്ണർ ഷൈനി മൈക്കിളിൽ നിന്ന് ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ് ഏറ്റുവാങ്ങി. യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി കെ.പി. എൽദോസ്, അൽമായ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ ഐസക്, ഭദ്രാസന ജോ. സെക്രട്ടറി ജിൻസി ബെന്നി, സൺ‌ഡേ സ്കൂൾ ഡിസ്ട്രിക്ട് സെക്രട്ടറി ധന്യ ബിജു, ഡിസ്ട്രിക് അധ്യാപക പ്രതിനിധി എബിൻ പി. ഏലിയാസ്, മാനന്തവാടി യൂത്ത് അസോസിയേഷൻ മാനന്തവാടി യൂണിറ്റ് സെക്രട്ടറി അനീഷ് ചേനകത്തുട്ട്, നഴ്സിങ് സുപ്രണ്ട് ബിനി രാജു, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജൊ നടുത്തോട്ടം, ടീം കനിവ് രക്ഷാധികാരി ഷിഹാബ് മുരുക്കോളി, സൺഡേ സ്കൂൾ പി ടി എ പ്രസിഡൻ്റ് ബിജു ചുണ്ടക്കാട്ടിൽ, പി.യു.അനീഷ് എന്നിവർ പ്രസംഗിച്ചു.

ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു.

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമ സൗഭാഗ്യ കേന്ദ്രങ്ങളില്‍ ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ 30ശതമാനം റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍,

ട്രംപ് കീഴടങ്ങുന്നു?; ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഉപദേശകരുമായി ട്രംപ് ഇതുസംബന്ധിച്ച ആശയം പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക്

രക്തദാന വാരാചരണത്തിന് തുടക്കമായി

ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണത്തിന് തുടക്കമായി.കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ ഭാഗമായി വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ

ഈസ്റ്റർ – വിഷു വിപണി സജീവം; ഏപ്രിൽ ഒന്ന് മുതൽ സപ്ലൈകോ ഫെയറുകൾ തുടങ്ങുന്നു.

സംസ്ഥാനത്തെ ഉപഭോക്താക്കൾക്കായി ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകൾ ഒരുക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ മേളകൾ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള പ്രധാന വിപണനശാലകളിലാണ് നടക്കുക.

നാളെ രാത്രി ഏഴിന് ബെവ്കോ ഔട്ട്ലെറ്റ് അടയ്ക്കും

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയ ക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാൽ അൽപം വൈകിയാകും തുറക്കുക. ബുധനാഴ്ച ഒന്നാം തീയതി

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.