നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതി യിലെ അശോകന്റെ മകൻ അപ്പു (32) ആണ് മരിച്ചത്. ഏച്ചോം കനാൽ പരിസരത്ത് വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു അപകടം. അപ്പുവിനൊപ്പമുണ്ടായിരുന്ന സഹോദരപുത്രൻ ഹരീഷിന് ഗുരുതരമായി പരിക്കേറ്റു.

ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു.
കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമ സൗഭാഗ്യ കേന്ദ്രങ്ങളില്‍ ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ 30ശതമാനം റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍,






