മാനന്തവാടി: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു.ഒണ്ടയങ്ങാടി മുദ്രമൂല മൈക്കിള്‍ ആലപ്പാട്ട് (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആടിന് ചപ്പ് വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നിട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 9 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സൂസമ്മ. മക്കള്‍: ജയിംസ്, ഷിനോയ് , ഷിനി. മരുമക്കള്‍: വിജി മോള്‍, കൊച്ചുറാണി, പ്രതീഷ്. സംസ്‌ക്കാരം പിന്നീട്.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി
മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു







