വാണിജ്യ എൽപിജി വിതരണം: തിരിമറി നടത്തിയാൽ ലൈസൻസ് പോകും; സമരം ചെയ്യാൻ ഹോട്ടലുടമകളും

തിരുവനന്തപുരം : വാണിജ്യ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയിട്ടും ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വിതരണത്തിൽ വീഴ്ച ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമ അറിയിച്ചു.

ഏതെങ്കിലും വിഭാഗത്തിന് അനുവദിച്ച എൽപിജി ബിൽ അടിച്ച ശേഷം മറ്റേതെങ്കിലും വിഭാഗത്തിനു വിതരണം ചെയ്യുന്നതായി കണ്ടെത്തിയാലോ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നതിലും കൂടുതൽ വില ഈടാക്കിയാലോ ഗ്യാസ് ഏജൻസികൾക്കെതിരെ അവശ്യ സാധന നിയമവും എൽപിജി വിതരണ നിയന്ത്രണ ഉത്തരവും അനുസരിച്ച് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.

കൂടാതെ ഡിസിപ്ലിൻ ഗൈഡൻസിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കൽ അടക്കം നടപടി സ്വീകരിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് ശുപാർശ ചെയ്യുമെന്നും കമ്മിഷണർ വ്യക്തമാക്കി.

സാഹചര്യം മെച്ചപ്പെട്ടതിനാൽ അവശ്യ മേഖലകളിലേക്കു 100% വാണിജ്യ എൽപിജി വിതരണത്തിനും ഹോട്ടൽ, റസ്റ്ററന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യകതയുടെ 62% മുതൽ 66% വരെ വാണിജ്യ എൽപിജി വിതരണത്തിനും നിർദേശം നൽകിയിട്ടുണ്ട്. ഗ്യാസ് ഏജൻസികളിൽ നിന്ന് ഈ അളവ് ലഭിക്കുന്നില്ലെന്നു പരാതി ഉയരുന്നുണ്ട്.

പോർട്ടൽ വഴി ബുക് ചെയ്ത് അലോട്മെന്റ് ആയാലും ചില ഗ്യാസ് ഏജൻസികൾ സിലിണ്ടർ വിതരണം ചെയ്യാൻ മടിക്കുകയാണെന്നു ഹോട്ടലുടമകളുടെ പരാതി. വിതരണം പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ നിസ്സഹകരണം തുടരുന്ന ഗ്യാസ് ഏജൻസികൾക്കു മുന്നിൽ നാളെ പ്രതിഷേധ സമരം നടത്താനാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ തീരുമാനം.

സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിഹിതം 60% ആക്കി ഉയർത്തിയെങ്കിലും 10% സിലിണ്ടർ പോലും ലഭിക്കുന്നില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. സിലിണ്ടർ തരാമെന്നു പറയുന്നതല്ലാതെ വിതരണത്തിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും ഹോട്ടൽ ഉടമകൾക്കു പരാതിയുണ്ട്.

ഗാർഹിക സിലിണ്ടർ വിതരണത്തിൽ തടസ്സമില്ലെന്നു കേന്ദ്രം ആവർത്തിക്കുമ്പോഴും വിതരണത്തിൽ അപാകതകളുള്ളതായി വ്യാപക പരാതിയുണ്ട്.

25 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുക. മാത്രമല്ല, മസ്റ്ററിങ് നടത്തിയവർക്കു മാത്രമേ ബുക് ചെയ്യാൻ കഴിയുന്നുള്ളൂ.

ബുക്കിങ് പൂർത്തിയായി 10 ദിവസം കഴിഞ്ഞാലും സിലിണ്ടർ വീട്ടിൽ എത്താത്ത അവസ്ഥയാണ് പലയിടത്തും.

എന്നാൽ ആളുകൾ പരിഭ്രാന്തരായി കൂട്ടത്തോടെ സിലിണ്ടർ ബുക് ചെയ്തതു കൊണ്ടുണ്ടായ പ്രശ്നമാണ് ഇതെന്നും സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നുമാണ് ഗ്യാസ് വിതരണക്കാർ പറയുന്നത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.