വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങള്‍ എന്തൊക്കെ? ആദ്യ ലക്ഷണങ്ങള്‍ അറിയാതെ പോകുന്നത് എന്തുകൊണ്ട്?

സാധാരണയായി എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ശരീരം മുന്‍കൂട്ടി ലക്ഷണങ്ങള്‍ കാണിച്ചുതരാറുണ്ട്. എന്നാല്‍ വൃക്കരോഗവുമായി ബന്ധപ്പെട്ട് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് രോഗം എപ്പോഴും നിശബ്ദമായി നില്‍ക്കുന്നു എന്നതാണ്.അതായത് രോഗത്തിന്റെ ആദ്യകാലത്ത് ലക്ഷണങ്ങളൊന്നും പ്രകടമാവില്ല. സാധാരണയായി പതിവ് മെഡിക്കല്‍ പരിശോധനകള്‍ക്കിടയിലാണ് ആളുകള്‍ വൃക്കകള്‍ക്ക് തകരാറുണ്ട് എന്ന് മനസിലാക്കുന്നത്.ശരീരം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേക്കും വൃക്കയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാവും. വൃക്കകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താനയിലെ കിംസ് ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ നെഫ്രോളജി & ട്രാന്‍സ്പ്ലാന്റ് സര്‍വീസസിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. സുമിരന്‍ മഹാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്.

വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍

അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നതും ഉപ്പ് കൂടുതലായി കഴിക്കുന്നതും വൃക്കകളില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു.
ഡോക്ടറുടെ നിര്‍ദേശമില്ലാതെ വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.
പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ള ആളുകള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ രണ്ട് രോഗങ്ങളും വൃക്കകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന രക്തക്കുഴലുകളെ ബാധിക്കുന്നു.
പാരമ്പര്യം.
വെളളത്തിന്റെയും വ്യായാമത്തിന്റെയും അഭാവം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങള്‍.

വൃക്കയുടെ കേടുപാടുകള്‍ പലപ്പോഴും നിശബ്ദമായി വികസിക്കുന്നതാണ്. അതുകൊണ്ടാണ് പലരും ഇതിനെക്കുറിച്ച് അറിയാതെ പോകുന്നത്. കേടുപാടുകള്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുകയുളളൂ. വൃക്ക തകരാറിന്റെ ലക്ഷണങ്ങള്‍ ഇവയാണ്.
കാലുകളിലെ നീര്‍വീക്കം
അസാധാരണമായ ക്ഷീണം
രാത്രിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രമൊഴിക്കല്‍
വിശപ്പില്ലായ്മ
ഇവയൊക്കെയാണ് വൃക്ക തകരാറിലായി എന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍
രോഗം നേരത്തെ കണ്ടെത്താന്‍ എന്ത് ചെയ്യാം

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ ആരോഗ്യ പരിശോധനകള്‍ സഹായിക്കും. വൃക്കകളുടെ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ പരിശോധനയാണ് മൂത്രപരിശോധനയും രക്ത പരിശോധനയും. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, ചികിത്സ എന്നിവയുടെ സഹായത്തോടെ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.കൂടാതെ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതും വൃക്കകളുടെ സംരക്ഷണത്തെ സഹായിക്കും.

ചികിത്സ

ആദ്യഘട്ടത്തില്‍ ആഹാര ക്രമീകരണത്തിലൂടെ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. ആഹാരക്രമത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. എന്നിട്ടും നീര് കുറയുന്നില്ല എങ്കില്‍ ഡോക്ടറെ കണ്ട് വീണ്ടും പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ശരീരത്തില്‍ നീരുണ്ടാകുന്നത് പല കാരണങ്ങള്‍കൊണ്ടാണ് കൃത്യമായ രോഗനിര്‍ണയത്തിലൂടെ ശരിയായ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.