സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ബുധനാഴ്ച 105 പരാതികള്‍ ലഭിച്ചു. എല്ലാ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 5001 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി – വിജില്‍ ആപ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം







