നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കുടുംബശ്രീ സംരംഭങ്ങൾ ചേർന്നാണ് ഇത് സംഘടിപ്പിച്ചത്. പ്രാദേശിക രുചികളോട് കൂടിയ വിഭവങ്ങൾ ഇവിടെ ലഭ്യമാക്കി.
ഓരോ പോളിംഗ് ബൂത്തിലും മൂന്നും,നാലും സംരംഭങ്ങൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ഷന് മുന്നോടിയായുള്ള ആദ്യ ദിവസവും ഇലക്ഷൻ ദിവസവും വലിയതോതിലുള്ള വിറ്റുവരവ് നടത്താൻ കുടുംബശ്രീ സംരംഭങ്ങൾക്ക് സാധിച്ചു.








