സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍ സൂചിക ഇടിയുമ്പോള്‍ സ്വര്‍ണവില ഉയരുകയും ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയുകയുമാണ് ചെയ്യുന്നത്. ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ മറ്റ് പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ആവശ്യക്കാര്‍ കൂടുമ്പോള്‍ സ്വര്‍ണവില ഉയരും. അതുകൊണ്ടാണ് ഡോളര്‍ മൂല്യം താഴുമ്പോള്‍ സ്വര്‍ണവില ഉയരാനും ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില ഇടിയാനും കാരണം.
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,010 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,120 രൂപയും ഗ്രാമിന് 11,515 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,965 രൂപയും പവന് 71,720 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,720 രൂപയും പവന് 46,240 രൂപയുമാണ്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,010 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,120 രൂപയും ഗ്രാമിന് 11,515 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,965 രൂപയും പവന് 71,720 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,720 രൂപയും പവന് 46,240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,11,720 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. വെളളിവിലയില്‍ ഇന്നും വ്യത്യാസം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ വിലയായ ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുംതന്നെയാണ് ഇന്നും വെള്ളിവില.

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.