മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ വാഹന സൗകര്യം

മുണ്ടക്കെ -ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക വാഹന സൗകര്യം ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ താമസക്കാരായിരുന്ന എഴുന്നൂറോളം പേരാണ്വാഹന സൗകര്യം ഉപയോഗപ്പെടുത്തുക. എട്ട് ബസുകള്‍ നാളെ (ഏപ്രില്‍ 9) രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനും സര്‍വീസ് നടത്തും.

രാവിലെ 10ന് കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടുവന്‍ചാല്‍, വൈത്തിരി, മീനങ്ങാടി, മേപ്പാടി, കാരപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് മേപ്പാടിയിലെയും ചൂരല്‍മലയിലെയും പോളിങ് ബൂത്തുകളിലേക്ക്ബസുകള്‍ പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിന് കണിയാമ്പറ്റ, കല്‍പറ്റ പഴയ ബസ് സ്റ്റാന്റ്, കാപ്പംകൊല്ലി, തിനപ്പുരം, മേപ്പാടി ടൗണ്‍, നെടുംമ്പാല അമ്പലം എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ പുറപ്പെടും.

നേരത്തെ ചൂരല്‍മല ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഉണ്ടായിരുന്ന 203-ാം നമ്പര്‍ ബൂത്ത് മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്കും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനുമാണ് സൗജന്യ യാത്രാ ക്രമീകരണം ഒരുക്കിയിട്ടുള്ളത്. ദുരന്ത ബാധിതര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാന്‍ സഹായകമായ വിധത്തിലാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വോട്ടര്‍മാര്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നോഡല്‍ ഓഫീസര്‍ വി.ടി ഘോളി അറിയിച്ചു.

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

സാക്ഷരതാ മിഷന്‍ അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.