ജനാധിപത്യത്തിന്‍റെ ഈ വലിയ ഉത്സവത്തിൽ പങ്കുചേർന്ന് മലയാളത്തിന്‍റെ പ്രിയ താരങ്ങളും. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമാ രംഗത്തെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരക്കേറിയ ബൂത്തിൽ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് പല താരങ്ങളും മടങ്ങിയത്.
മമ്മൂട്ടിയും മോഹൻലാലും
മെഗാസ്റ്റാർ മമ്മൂട്ടിയും മഹാനടന്‍ മോഹൻലാലും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിലെത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. നേമം മണ്ഡലം സ്ഥാനാര്‍ഥികളായ വി ശിവൻകുട്ടിയും ശബരിനാഥനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. അര മണിക്കൂറോളം ക്യൂ നിന്ന് വോട്ട് ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്.








