ഗുഗിൾ പേയിലെ ‘പോക്കറ്റ് മണി’ തട്ടിപ്പോ, വാട്സാപ്പ് ഓഡിയോ കേട്ട് പേടിച്ചോ?, പക്ഷെ സംഭവം ഇതാണ്, കുട്ടികൾക്കും ഇനി ജി പേ

ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ ‘പോക്കറ്റ് മണി’ ഫീച്ചറുമായി ഗൂഗിൾ പേ. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് പണം ചെലവഴിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികൾ പണം ദുരുപയോഗം ചെയ്യുമോ എന്ന പേടിയില്ലാതെ തന്നെ അവർക്ക് ഡിജിറ്റൽ പോക്കറ്റ് മണി നൽകാൻ ഇത് സഹായിക്കും. എന്നാൽ ഇതിനെ കുറിച്ച് തട്ടിപ്പാണെന്ന തരത്തിൽ വാട്സാപ്പിൽ ഓഡിയോ പ്രചരിക്കുന്നുണ്ട്.

എന്താണ് പോക്കറ്റ് മണി ഫീച്ചർ?
യുപിഐ സർക്കിൾ എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ അക്കൗണ്ട് ഉപയോഗിച്ച് പണമടയ്ക്കാൻ മറ്റൊരാൾക്ക് കുട്ടിക്കോ ഡിപ്പൻഡന്റിനോ അനുവാദം നൽകുന്ന രീതിയാണിത്. ഈ ഫീച്ചർ ഉപയോഗിക്കാൻ കുട്ടിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. രക്ഷിതാവിന്റെ അക്കൗണ്ടിൽ നിന്നാണ് പണം ഈടാക്കുന്നത്. ഒരു രക്ഷിതാവിന് അഞ്ച് സെക്കൻഡറി ഉപയോക്താക്കളെ കുട്ടികൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ സഹായികളേയോ ചേർക്കാം. കുട്ടിക്ക് സ്മാർട്ട്ഫോണും ഗൂഗിൾ പേ ആപ്പും ഉണ്ടായിരിക്കണം.

രണ്ട് തരം നിയന്ത്രണങ്ങൾ
രക്ഷിതാക്കൾക്ക് കുട്ടികളുടെ ചിലവുകൾ നിയന്ത്രിക്കാൻ രണ്ട് മോഡുകൾ തിരഞ്ഞെടുക്കാം. പ്രതിമാസ പരിധി 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ തുകയ്ക്കുള്ളിൽ രക്ഷിതാവിന്റെ ഓരോ തവണത്തെയും അനുമതിയില്ലാതെ കുട്ടിക്ക് പണമടയ്ക്കാം. ഇത് ഒരു പ്രീപെയ്ഡ് അലവൻസ് പോലെ പ്രവർത്തിക്കും. ഇതിന് പകരം കുട്ടി നടത്തുന്ന ഓരോ പെയ്‌മെന്റിനും രക്ഷിതാവിന്റെ ഫോണിൽ റിക്വസ്റ്റ് വരും. രക്ഷിതാവ് അത് അംഗീകരിച്ചാൽ മാത്രമേ പണം കൈമാറൂ. ബാങ്കിംഗ് നിയമങ്ങൾ പാലിക്കുന്നതിനായി, സെക്കൻഡറി ഉപയോക്താവിന്റെ വിവരങ്ങൾ രക്ഷിതാവ് സ്ഥിരീകരിക്കണം. കുട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സർക്കാർ തിരിച്ചറിയൽ രേഖകൾ ഇതിനായി നൽകേണ്ടതുണ്ട്.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

സാക്ഷരതാ മിഷന്‍ അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ

സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. നിശ്ചിത

അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ്, മറ്റ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ (ഒ ബി സി , മൈനോരിറ്റി) നിന്നും വിദ്യാഭ്യാസ വായ്പ, സ്വയം തൊഴില്‍, വ്യക്തിഗത വായ്പ, സ്റ്റര്‍ട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.