കോഴിക്കോട്: കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശി ഫ്രാങ്കോയാണ് കസ്റ്റിഡിയിലായത്. പള്ളി വരാന്തയില്‍ വച്ച് മാസം തികയാതെ പ്രസവിച്ച ശേഷം കുഞ്ഞ് മരിച്ചെന്ന് മനസിലായപ്പോള്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
ആറു മാസം വളര്‍ച്ചയെത്തിയ, ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയോടെയാണ് സംഭവം. സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും പൊലീസും പരിശോധന നടത്തി. പള്ളിയിലെ ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പാലക്കാട് റജിസ്‌ട്രേഷനുള്ള ബസ് ഇതുവഴി കടന്നുപോയിരുന്നു. അതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് വൈദികരെ വിവരമറിയിക്കുകയും അവരാണ് പിന്നീട് ടൗണ്‍ പൊലീസിനെ സംഭവം അറിയിക്കുകയും ചെയ്തത്.








