കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെതിരെ കുടുംബം. പ്രിൻസിപ്പൽ പറഞ്ഞതുപോലെ നിതിൻ ഫോൺ അവിടെ വച്ചിട്ട് പോയിട്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നത് ശരിയല്ലെന്നും നിതിന്റെ സഹോദരി നിഖിത മാധ്യമങ്ങളോട് പറഞ്ഞു.
നിതിനെ നല്ല നിലയിൽ ടോർച്ചർ ചെയ്തു. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് നടന്നു എന്ന് അറിയില്ല. ടീച്ചർക്ക് ഭീഷണി വന്നു എന്ന് കരുതി അവൻ ആത്മഹത്യ ചെയ്യില്ല. അവരുടെ ഭാഗത് തെറ്റില്ല എന്നുണ്ടെങ്കിൽ എന്തിനാണ് ലത ടീച്ചർ ഇൻസ്റ്റഗ്രാമിലെ മുഴുവൻ ഫോട്ടോയും നീക്കം ചെയ്തതെന്ന് നിഖിത ചോദിച്ചു. നല്ല രീതിയിൽ പഠിച്ചിറങ്ങണം എന്ന് ആഗ്രഹിച്ചയാളായിരുന്നു നിതിനെന്ന്ന നിഖിത പറഞ്ഞു.








