വിഷുദിനത്തിലും ചുട്ടുപൊള്ളി കേരളം; കൊടും ചൂടും പാചകവാതക ക്ഷാമവും മൂലം റെക്കോഡിട്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

കൊടും ചൂടും പാചക വാതക ക്ഷാമവും കാരണം സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്. 87.4238 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് ഇന്നലെ വാങ്ങിയത്. ജല വൈദ്യുത നിലയങ്ങളിലെ ഉള്‍പ്പെടെ ഇന്നലത്തെ ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റാണ്.

അതേസമയം, വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം.12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സീസണിൽ ഇത് രണ്ടാം തവണയാണ് പാലക്കാട്‌ ചൂട് 40° C എത്തുന്നത്. കൊല്ലത്ത് 38 ഡിഗ്രി, കണ്ണൂരും കോട്ടയത്തും 37 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തി. നാല് സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് സൂചികയും അപകടനിലയിൽ തുടരുകയാണ്. നാട് അതികഠിനമായ ചൂടിൽ വലയുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആ ചിരിക്ക് പിന്നിലെ ‘നൊമ്പരം’ ബിജുക്കുട്ടനെ കാണാനെത്തി; ‘മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു, വിഷുക്കാലം ബുദ്ധിമുട്ടുണ്ടാക്കി

വാഴ 2 സിനിമയിൽ ഏറെ വൈകാരികമായ രം​ഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന സംഭവം. യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച രം​ഗത്തിൽ മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടനാണ് അഭിനയിച്ചത്. വൈറലായ വീഡിയോക്ക് പിന്നിൽ

തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രം;ബ്രഹ്മകലശാഭിഷേകം നാളെ ആരംഭിക്കും

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിഷേകത്തിന് ഏപ്രിൽ 16 വ്യഴാഴ്ച്ച തുടക്കമാകും. പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകൾ ഏപ്രിൽ 26 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ നമ്പൂതി രിയുടെ കാർമ്മികത്വത്തിലാണ്

ആശങ്കയിൽ KSEB, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു; സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു

ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം

വാഹനങ്ങളിൽ അമിത ഭാരം കയറ്റി വന്നാൽ കീശ കാലിയാകും, ടോൾ നാലിരട്ടി വരെ; പുതിയ നിബന്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള

വിഷുദിനത്തിലും ചുട്ടുപൊള്ളി കേരളം; കൊടും ചൂടും പാചകവാതക ക്ഷാമവും മൂലം റെക്കോഡിട്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

കൊടും ചൂടും പാചക വാതക ക്ഷാമവും കാരണം സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.