മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമാകും.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ് കുമളി, ഈശോ മാത്യു തുടങ്ങിയവർ എന്നിവർ പ്രസംഗിക്കും. ദാനിയേൽ നീലഗിരി ശാരോൻ കൊയറിനോടൊപ്പം ഗാനങ്ങൾ ആലപിക്കും. ഫാമിലി സെമിനാർ, വനിതാ സമാജം വാർഷിക മീറ്റിംഗ്, സി.ഇ.എം – സൺഡേ സ്കൂൾ സമ്മേളനം എന്നിവ നടക്കും. 26ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത സഭായോഗത്തോടും കർതൃമേശ ശുശ്രൂഷയോടും കൂടെ
സമാപിക്കും. വിപുലമായ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയ കൺവീനർ പാസ്റ്റർ കെ.ജെ.ജോബ് അറിയിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







