ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ

ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം 2026. പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാം. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി 250 രൂപ അടച്ചാൽ മതിയാകും. മറ്റ് പ്രധാന നിയമലംഘനങ്ങൾക്കും ഇതേ ഇളവ് ബാധകമാണ്. പിഴ തുക അടയ്ക്കാതെ നീണ്ടുനിൽക്കുന്ന കേസുകളും സാങ്കേതിക പ്രശ്നങ്ങളാൽ കുടുങ്ങിയ ചലാനുകളും പരിഹരിക്കാൻ ഈ പദ്ധതി സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.ഏപ്രിൽ 27 മുതൽ 30 വരെ കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ അദാലത്ത് നടത്തും. രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പരാതികൾ പരിഹരിക്കാനും പിഴ അടയ്ക്കാനും സൗകര്യമുണ്ടാകും. ഓൺലൈൻ വഴിയും ഈ ഇളവ് ലഭ്യമാകും
[https://services.mvd.kerala.gov.in](https://services.mvd.kerala.gov.in). പിഴത്തുകയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴ മുഴുവൻ അടയ്ക്കേണ്ടി വരും.

ആർക്കെല്ലാം ഇളവ്?

2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഇളവ് ബാധകം

വിർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയ പരിധിക്കുള്ളിൽ അടയ്ക്കാത്ത ചലാനുകൾ 50% ഇളവിൽ തീർപ്പാക്കാം

കോടതി നേരിട്ട് പരിഗണിക്കുന്ന കേസുകൾക്ക് ഇളവ് ബാധകമല്ല

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.