മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു . കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു . 2 3 ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന , ആശിർവാദം എന്നിവ നടന്നു . 24 ന് വിശുദ്ധ കുർബാനയ്ക്ക് വന്ദ്യ . ശെമവൂൻ ഗീവർഗീസ് റമ്പാച്ചൻ കാർമികഹത്യം വഹിച്ചു . തുടർന്ന് ലേലം , പ്രദിക്ഷണം , പാച്ചോർ നേർച്ച എന്നിവയ്ക്ക് ശേഷം കൊടിയിറക്കി .

താഴികക്കുടം പ്രതിഷ്‌ഠിച്ചു.
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ് എ.ബി







