തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാധനയെ ആക്രമിക്കുകയുമായിരുന്നു. കഴുത്തിലും പിന്നീട് നെഞ്ചിലുമായി പത്തോളം തവണ സാധനയ്ക്ക് കുത്തേറ്റിട്ടുണ്ട്.

രാവിലെ 9.45 ഓടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പത്തുമണിയോടെ സ്ഥലത്തെത്തി ഷീലയെ കസ്റ്റഡിയിലെടുത്തു. ഷീലയുടെ പക്കൽ തോക്കുപോലെയുള്ള എന്തോ ഉണ്ടായിരുന്നെന്നും ഇത് താൻ തട്ടിപ്പറിച്ച് ജനാലയിലൂടെ പുറത്തു കളഞ്ഞെന്നും സാധനയുടെ ഭർതൃമാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്നീടാണ് ഷീല കത്തി പുറത്തെടുത്ത് സാധനയെ ആക്രമിച്ചതെന്നും സംഭവത്തിലെ പ്രധാന ദൃക്സാക്ഷിയായ ഭർതൃമാതാവിന്റെ മൊഴിയിലുണ്ട്. ഇതുകൂടാതെ സ്പ്രേ, ലോക്ക് എന്നിവയും ഷീലയിൽനിന്ന് കണ്ടെടുത്തു.

കൊലപാതകത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സമീപവാസികൾ പകർത്തിയ ദൃശ്യങ്ങളിൽ വീടിന്റെ ലിവിങ് റൂമിൽ സാധനയുടെ മൃതദേഹം ചോരയിൽ കുളിച്ചു കിടക്കുന്നതും ഷീലയ്ക്കു പിന്നിലെ സോഫയിലിരുന്ന സാധനയുടെ ഭർതൃമാതാവ് കരയുന്നതും കാണാം.

2017 മുതൽ ഭർത്താവുമായി പിരിഞ്ഞുകഴിയുകയാണ് ഷീല. കൊല്ലപ്പെട്ട സാധനയുടെ ഭർത്താവും ഷീലയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയില്‍ താപനില 40

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈ പകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.