കമ്പളക്കാട്:
സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി ആഹ്വാനം ചെയ്തു.
സമസ്ത കേരളാ സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന പറവകൾക്കൊരു തണ്ണീർ കുടം പദ്ധതിയുടെ കമ്പളക്കാട് റെയ്ഞ്ച് തല ഉദ്ഘാടനം പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌റ്റാഫ് സെക്രട്ടറി പി അബ്ദുന്നാസിർ മൗലവി അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബും റെയ്ഞ്ച് എസ് കെ എസ് ബി വി കൺവീനറുമായ ശുഐബ് യമാനി സന്ദേശം നൽകി. മഹല്ല് പ്രസിഡണ്ട് പി സൈനുദ്ദീൻ മുഖ്യാഥിതിയായി
അൻവർ അശ്‌റഫി, പി കെ അശ്‌റഫ് ദാരിമി, മുഹമ്മദ് മുസ് ലിയാർ , അബ്ദുൽ അസീസ് മുസ് ലിയാർ, അബ്ദുൽ ഗഫൂർ റഹ് മാനി, ശമീർ മൗലവി സംബന്ധിച്ചു.
എസ് ബി.വി യൂണിറ്റ് കൺവീനർ അബ്‌ദുറസാഖ് മൗലവി സ്വാഗതവും മദ്‌റസാ ലീഡർ ദിൽബർ സമാൻ നന്ദിയും പറഞ്ഞു

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







