പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം രാജ്യത്ത് തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. ഇറാന്റെ ആണവ ശേഷി ഉന്മൂലനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് ജനപ്രതിനിധി സഭയിൽ പറഞ്ഞത്. ആക്രമണം ഇറാനെ തീർത്തും ദുർബലമാക്കിയെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവാക്കിയതായും പെന്‍റഗൺ വെളിപ്പെടുത്തി.
ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് പീറ്റ് ഹെഗ്സെത്ത് യുദ്ധത്തിന്‍റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏത് വിലയും നൽകാൻ അമേരിക്ക തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഹോർമൂസ് നാവിക ഉപരോധവും തുടരുമെന്ന് പറഞ്ഞ ഹെഗ്സെത്ത് യുദ്ധം എന്ന് അവസാനിക്കും എന്നതിന് വ്യക്തത നൽകിയില്ല. എന്നാൽ രാജ്യത്തെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും വേണമെങ്കിൽ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും ഇറാൻ മറുപടി നൽകി. അതേസമയം യുദ്ധത്തിന്‍റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന വിമർശനവുമായി ഡെമോക്രാറ്റുകൾ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.