എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേർത്തു. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടൽ. ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോൺഗ്രസ് ആണ് പറയേണ്ടത്, ലീഗ് അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ലീഗായിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺഗ്രസും ടിഎംസിയും
പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺഗ്രസ് ക്യാമ്പിലെ







