കല്ലൂര്‍ വാകേരി കുറുമ കോളനിയിലെ രവി(40) ആണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇന്ന് മരണപ്പെടുകയും ചെയ്തത്.
ജൂലൈ 31ന് പനി തുടങ്ങുകയും ആഗസ്റ്റ് 3 ന് ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗം കിഡ്‌നിയെ ബാധിച്ചതിനാല്‍ ഡയാലിസിസ് ചെയ്തിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം വിഫലമാവുകയും ഇന്ന് രാവിലെ മരണപ്പെടുകയും ചെയ്തു.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ