പൊതുജന പരാതി പരിഹാര അദാലത്ത് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തിന് മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ആദ്യദിനമായ ഫെബ്രുവരി 15 ന് മാനന്തവാടി, പനമരം ബ്ലോക്കുകളിലെ പരാതികളാണ് പരിഗണിക്കുക. പനമരം സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളിലാണ് വേദിയൊരുക്കിയിരിക്കുന്നത്. 16 ന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളുടേത് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ ജൂബിലി ഹാളില്‍ നടത്തും.
രാവിലെ 9 മുതല്‍ തുടങ്ങുന്ന ഇരു അദാലത്തുകളും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള തുടങ്ങിയവരും പങ്കെടുക്കും.

ആക്ഷേപമുളളവര്‍ ഡോക്കറ്റ് നമ്പര്‍ സഹിതം ഹാജരാകണം
വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അദാലത്ത് ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ്, 2018 ലെ പ്രളയം, പട്ടയം, ലൈഫ് ഭവന പദ്ധതികള്‍ എന്നിവ ഒഴികെയുളള പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. നേരത്തെ നല്‍കിയ പരാതിയിന്‍മേല്‍ ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കില്‍ അദാലത്തില്‍ വരുമ്പോള്‍ ഡോക്കറ്റ് നമ്പറും അനുബന്ധ രേഖകളും സഹിതമാണ് ഹാജരാകേണ്ടത്.
ദുരിതാശ്വാസത്തിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,വരുമാന സര്‍ട്ടിഫിക്കേറ്റ്,റേഷന്‍ കാര്‍ഡ്,ചികിത്സ സംബന്ധമായ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ പരാതിക്കാരന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറും കൃത്യമായി പരാതിയില്‍ രേഖപ്പെടുത്തിയിരിക്കണം. പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാണ്.
റവന്യു, സിവില്‍ സപ്ലൈസ്, തദ്ദേശ ഭരണം, സാമൂഹിക നീതി, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് പരാതികള്‍ പരിശോധിക്കുന്നത്. മുഴുവന്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും സമയബന്ധിതമായി മറുപടി നല്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടവ സര്‍ക്കാരിലേക്ക് അയക്കും. നേരത്തെ നല്‍കിയ പരാതികളില്‍ തീര്‍പ്പാകാത്തവയും പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും. 2308 പരാതികളാണ് ഇതുവരെ ലഭിച്ചത്.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ   പ്രവേശനം തുടങ്ങി

തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി  കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്. 2025-2026 അധ്യയന വർഷം

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം

പേപ്പർ ബാഗ് ദിനം ആചരിച്ചു.

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *