വെണ്ണിയോട്: പെട്രോൾ ഡീസൽ വില ദൈനംദിനം വർദ്ധിപ്പിച്ച് ഓട്ടോ ടാക്സി മേഖലകളിലുള്ള തൊഴിലാളികൾ നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസം അനുഭവിക്കുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സ്വകാര്യവൽക്കരണ നായം തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ കരിഞ്ഞക്കുന്ന് യൂണിറ്റ് ഒരു ലിറ്റർ പെട്രോൾ സമ്മാനമായി നൽകിക്കൊണ്ട് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
വിജയിക്കുള്ള സമ്മാനം ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം വി എൻ ഉണ്ണികൃഷ്ണൻ നൽകി. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി മുഹമ്മദ് ഫസൽ ഡിവൈഎഫ്ഐ കരിഞ്ഞക്കുന്ന് യൂണിറ്റ് സെക്രട്ടറി അസൈനാർ,കെ പി മുനീർ,എം റിയാസ്,കെ പി അഫ്സൽ കോരൻക്കുന്നൻ എന്നിവർ നേതൃത്വം നൽകി.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658