ബത്തേരി 39 പേർ, എടവക, പനമരം 13 പേർ വീതം, മുട്ടിൽ 12 പേർ, പുൽപ്പള്ളി 9 പേർ, അമ്പലവയൽ 8 പേർ, മാനന്തവാടി 7 പേർ, കൽപ്പറ്റ, മുള്ളൻകൊല്ലി, പൂതാടി 5 പേർ വീതം, നെന്മേനി, തവിഞ്ഞാൽ, വെള്ളമുണ്ട, വൈത്തിരി 4 പേർ വീതം, വെങ്ങപ്പള്ളി 3 പേർ,
മീനങ്ങാടി, മേപ്പാടി 2 പേർ വീതം, കണിയാമ്പറ്റ,
നൂൽപ്പുഴ, പൊഴുതന, തിരുനെല്ലി, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കർണാടകയിൽ നിന്നും വന്ന വൈത്തിരി സ്വദേശിയാണ് ഇതര സംസ്ഥാനത്ത് നിന്നുമെത്തി രോഗബാധിതരായത്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







