കൽപ്പറ്റ :കർഷക ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂൾ ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ രക്ഷിതാക്കളായ കർഷകരെ ആദരിച്ചു. കോവിഡ് സാഹചര്യത്തിൽ വിദ്യാലയം അടഞ്ഞു കിടക്കുമ്പോൾ ഹരിത സേനാംഗങ്ങൾ അവരുടെ വീടുകളിൽ കർഷകരായ തങ്ങളുടെ രക്ഷിതാക്കളെ ആദരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. പ്രസ്തുത പരിപാടിയുടെ ഭാഗമായി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മികച്ച കർഷകൻ ആയി തിരഞ്ഞെടുക്കപ്പെട്ട പൗലോസ് ചിറക്കൽ പുത്തൂർ വയലിനെ സ്കൂൾ ഹരിതസേന അംഗവും ചെറു മകളുമായ അനക്സ ഷാജി വീട്ടിൽ നിന്ന് ഷാൾ അണിയിച്ച് ആദരിച്ചു.ഇരുപത്തി അഞ്ച് വർഷമായി കാർഷികവൃത്തിയുമായി ജീവിതം നയിക്കുന്ന മഞ്ഞളാംകൊല്ലിയിലെ വർഗ്ഗീസിനെ സഹോദര പുത്രിയും വിദ്യാലയത്തിലെ ഹരിതസേനാംഗവുമായ അലീന ജോഷിയും ആദരിച്ചു.
വിദ്യാർഥികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നതിൻ്റെ ഭാഗമായാണ് വിദ്യാലയം ഈ മഹാമാരിയുടെ കാലത്തും പാഠ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന പോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്. ഓൺലൈനായി കാർഷിക ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക്
ഹരിതസേന. ഹരിതസേന അധ്യാപക കോഡിനേറ്റർമാരായ കെ.അലി,വിജിഷ തുടങ്ങിയവർ നേതൃത്വം നൽകി.

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്
ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്