ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 12 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.08.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ബാംഗ്ലൂരില്‍ നിന്നെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1210 ആയി. ഇതില്‍ 878 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 327 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 316 പേര്‍ ജില്ലയിലും 11 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍:

കര്‍ണാടകയില്‍ നിന്ന് വന്ന നാലു പേര്‍:
ഓഗസ്റ്റ് 16ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി (48), ബത്തേരി സ്വദേശി (34), ഓഗസ്റ്റ് 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (24), വൈത്തിരി സ്വദേശിയായ ജവാന്‍ (48).

സമ്പര്‍ക്കത്തിലൂടെ 13 പേര്‍:
മൃഗസംരക്ഷണ വകുപ്പില്‍ ഡോക്ടറായ ചെതലയം സ്വദേശി (50), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള കാരക്കാമല സ്വദേശികളായ രണ്ടുപേര്‍ (18,19), മേപ്പാടി സമ്പര്‍ക്കത്തിലുള്ള നാല് ചൂരലല്‍മല സ്വദേശികള്‍ (19, 55, 60, 64), ഒരു കല്‍പ്പറ്റ സ്വദേശി (40), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കു പോയ തലപ്പുഴ ഗോദാവരി കോളനി സ്വദേശികള്‍ (45, 40), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സഹോദരന്റെ ചികിത്സാവശ്യാര്‍ത്ഥം പോയി വന്ന മാനന്തവാടി കണിയാരം സ്വദേശി (20), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (58), വാളാട് സമ്പര്‍ക്കത്തിലുള്ള വെള്ളമുണ്ട സ്വദേശി (50) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.

12 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 5 പേരും പടിഞ്ഞാറത്തറ, മുട്ടില്‍, ബത്തേരി, തേറ്റമല, മാനന്തവാടി, നല്ലൂര്‍നാട്, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

144 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.08) പുതുതായി നിരീക്ഷണത്തിലായത് 144 പേരാണ്. 294 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 39255 പേര്‍. ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ 371 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 965 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 35519 സാമ്പിളുകളില്‍ 34328 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 33118 നെഗറ്റീവും 1210 പോസിറ്റീവുമാണ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.