വ്യാപാരി വ്യവസായി കോൺഗ്രസിന്റെ പടിഞ്ഞാറത്തറ യൂണിറ്റ് കൺവെൻഷൻ പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ നടന്നു. യോഗം വിവിസി സംസ്ഥാന ജനറൽ സെക്കട്ടറി വേണു ഗോപാൽ കീശേരി ഉത്ഘാടനം ചെയ്‌തു. വിവിസി ജില്ലാ സെക്രട്ടറി ജോൺ മാതാ വ്യാപാരികുള്ള സിർട്ടിഫിക്കറ്റ് യൂണിറ്റ് പ്രസിഡന്റ് സി. അലിക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ വിവിസി യൂണിറ്റ് സെക്കട്ടറി എസി ശശീദ്രൻ സ്വാഗതം പറഞ്ഞു.വിവിസി ജില്ലാ പ്രസിഡണ്ട് ഫൈസൽ പാപ്പിനാ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സി. അലി അത്യക്ഷത വഹിച്ചു.യോഗത്തിൽ മാത്യു വട്ടുകുളം,ശകുന്തള ടീച്ചർ,മമ്മൂട്ടി ചക്കര, ശ്രീധരൻ മാഷ്, എംവി ജോൺ,ജൈമോൻ മുണ്ടുനടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.റാഷിദ് ബാവ നന്ദി പറഞ്ഞു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







