കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പുൽചാടി ഗവേഷണ രംഗത്ത് ഡോക്ടറേറ്റ് കരസ്ഥമാക്കി വയനാട് പടിഞ്ഞാറത്തറ സ്വദേശി ധനീഷ് ഭാസ്‌കർ. പുൽചാടി ഗവേഷണ രംഗത്ത് ഇന്ത്യക്ക് നിരവധി സംഭാവനകൾ ഡോ. ധനീഷ് ഭാസ്‌കർ നൽകിയിട്ടുണ്ട്. 2019ലെ ഡോ. സി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡ് ജേതാവാണ്. ഈയിടെയായി ശ്രീലങ്കയിൽ കണ്ടെത്തിയ പുൽചാടിക്ക് ധനീഷിന്റെ പേര് നൽകുകയുണ്ടായി. ഭാസ്കരൻ, സുമതി ദമ്പതികളുടെ മകനാണ് ധനീഷ്. ഭാര്യ:അരുണിമ സി രാജൻ.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







