വഞ്ഞോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി മെഡിക്കൽ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ അസിന പി.എയെ വഞ്ഞോട് എ.യു.പി സ്കൂൾ അലിഫ് ക്ലബ്ബ് അനുമോദിച്ചു.
അസിനയുടെ വീട്ട് മുറ്റത്ത് നടന്ന ചടങ്ങിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന സത്താർ ഉപഹാരം വിതരണം ചെയ്തു.സുബൈർ എൻ.പി, ഫസൽ.ഇ.കെ,
അസിന പി.എ എന്നിവർ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







