നിയമസഭ തിരഞ്ഞെടുപ്പ് : വയനാട് ജില്ലയില്‍ 6,16,110 വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വയനാട് ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 6,16,110 വോട്ടര്‍മാരാണുള്ളതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പഴയ വോട്ടര്‍പട്ടികയില്‍ 6,07,068 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങി 795 പേരെ ഒഴിവാക്കി. പുതുതായി 9837 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതുക്കിയ പട്ടികയില്‍ 312870 സ്ത്രീ വോട്ടര്‍മാരും 303240 പുരുഷവോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ 861 പ്രവാസി വോട്ടര്‍മാരും 1050 സര്‍വീസ് വോട്ടര്‍മാരുമാണ് ഉളളത്. 80 വയസിനു മുകളില്‍ പ്രായമുള്ള 10260 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്. 1819 പ്രായത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം 9925 ആണ്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയോജക മണ്ഡലം സുല്‍ത്താന്‍ ബത്തേരിയാണ്. 220167 പേരാണ് ഇവിടെ വോട്ടര്‍മാരായുളളത്. കുറവ് മാനന്തവാടിയിലാണ് 195048 പേര്‍. കല്‍പ്പറ്റ മണ്ഡലത്തില്‍ 200895 പേരാണ് വോട്ടര്‍ പട്ടികയിലുളളത്. പുരുഷ, സ്ത്രീ വോട്ടര്‍മാര്‍ മണ്ഡലം അടിസ്ഥാനത്തില്‍ യഥാക്രമം ഇപ്രകാരമാണ്: മാനന്തവാടി 96868, 98180, സുല്‍ത്താന്‍ ബത്തേരി 108034 , 112133, കല്‍പ്പറ്റ 98338 , 102557. മാനന്തവാടി മണ്ഡലത്തില്‍ 309 പ്രവാസി വോട്ടര്‍മാരും 278 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ഇത് യഥാക്രമം 180, 475 ഉം കല്‍പ്പറ്റയില്‍ 372, 297 ഉം എന്നിങ്ങനെയാണ്.

പുതിയ വോട്ടര്‍മാര്‍ 9837

മാനന്തവാടി 3816 ( പുരുഷന്‍ 1688, സ്ത്രീ 2128), സുല്‍ത്താന്‍ ബത്തേരി 3330 ( പുരുഷന്‍ 1565, സ്ത്രീ 1765), കല്‍പ്പറ്റ 2691 ( പുരുഷന്‍ 1250, സ്ത്രീ 1441) എന്നിങ്ങനെയാണ് പുതിയ വോട്ടര്‍മാര്‍.

ഒഴിവാക്കിയത് 795

മാനന്തവാടി 179 ( പുരുഷന്‍ 81, സ്ത്രീ 98), സുല്‍ത്താന്‍ ബത്തേരി 222 ( പുരുഷന്‍ 80, സ്ത്രീ 142), കല്‍പ്പറ്റ 394 ( പുരുഷന്‍ 151, സ്ത്രീ 243) എന്നിങ്ങനെയാണ് ഒഴിവാക്കിയ വോട്ടര്‍മാര്‍.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി

കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ

വാഹനാപകടത്തിൽ 11 പേർക്ക് പരിക്ക്

പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.