ഫോണില്‍ ഇന്‍റര്‍നെറ്റില്ലാതെയും വാട്ട്സ് ആപ്പ് ഉപയോഗിക്കാം; കാത്തിരുന്ന ഫീച്ചറുമായി വെബ് വേര്‍ഷന്‍

ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഇനി മുതല്‍ കംപ്യൂട്ടറിൽ വാട്ട്സ് ആപ്പിന്‍റെ വെബ്​ വേർഷൻ ഉപയോഗിക്കാം. ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം നിറവേറ്റുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഫോണിൽ ഇന്‍റർനെറ്റ്​ കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട്ട്സ് ആപ്പ് ​ വെബ്​ പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. മൾട്ടി- ഡിവൈസ്​ സപ്പോർട്ടിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്.

പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങുക. ആൻഡ്രോയ്​ഡ്​, ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ വാട്ട്സ് ആപ്പ്​ ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക്​ വൈകാതെ അപ്​ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. വാട്ട്സ് ​ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്​ഡേറ്റുകളും നൽകുന്ന WABetaInfo യുടെ ബ്ലോഗ്​പോസ്റ്റിലാണ്​ ഇക്കാര്യം പുറത്തുവിട്ടത്.

ബീറ്റ പ്രോഗ്രാമിൽ ചേരുന്നവർക്ക്​ നാല്​ ഡെസ്​ക്​ടോപ്പ്​ ഡിവൈസുകളിൽ ഒരേസമയം അവരുടെ വാട്ട്സ് ​ആപ്പ്​ പ്രവർത്തിപ്പിക്കാം. എന്നാല്‍, മറ്റൊരാളുമായി ചാറ്റ്​ ചെയ്യാനോ കോൾ ചെയ്യാനോ സാധിക്കണമെങ്കിൽ അവരും വാട്ട്സ് ആപ്പ് അപ്ഡേറ്റ്​ ചെയ്യേണ്ടതായി വരും.

നിലവിൽ ലക്ഷക്കണക്കിന്​ വരുന്ന ബീറ്റ ടെസ്റ്റർമാരുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്ക്​ മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക്​ പുതിയ വെബ്​ സവിശേഷതകൾ അടക്കമുള്ള അപ്​ഡേറ്റ്​ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാട്​സ്​ആപ്പ്​ ബിസിനസ്​ ആപ്പിനും സമാന ഫീച്ചർ നൽകിയിട്ടുണ്ട്​.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി

കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ

വാഹനാപകടത്തിൽ 11 പേർക്ക് പരിക്ക്

പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.