സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരന്തം.

സ്ഥിരമായി പോണ്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങള്‍ എന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. അമിതമായി പോൺ കാണുന്നവര്‍ ഒരുഘട്ടം കഴിഞ്ഞാല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുമെന്നാണ് മുന്നറിയിപ്പ്. ദില്ലിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ദില്ലി എയിംസ് എന്നിവിടങ്ങളിലെ മാനസികാരോഗ്യവിഭാഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് ഐഎഎന്‍എസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോണ്‍ വീഡിയോകള്‍ക്ക് അടിമയാകുന്നയാള്‍ പിന്നീട് ജീവിത കാഴ്ചപ്പാട് തന്നെ മാറിയ രീതിയിലാണ് കാണുന്നത്. ഇത് വ്യക്തികളുടെ ലൈംഗിക ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും ദില്ലിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിലെ മാനസികാരോഗ്യവിഭാഗം തലവന്‍ സമീര്‍ പരീഖ് പറയുന്നു. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ തന്നെ അമിതമായി പോണിന് അടിമയാകുന്നവ സ്വഭാവവൈകല്യമുള്ളവരാകുമെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.

ദില്ലി എയിംസിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസര്‍ നന്ദ കുമാറിന്‍റെ അഭിപ്രായ പ്രകാരം, ദീര്‍ഘ സമയം പോണിന് വേണ്ടി ചിലവഴിക്കുന്നവരുടെ പെരുമാറ്റത്തിലും വാക്കുകളിൽ പോലും അമിത ലൈംഗികതയുടെ സ്വാധീനം കണ്ടുവരാറുണ്ടെന്നാണ് അഭിപ്രായം പറയുന്നത്. പല അശ്ലീല ദൃശ്യങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. പോൺ വിഡിയോകളിൽ കാണുന്നതാണ് സ്ത്രീ പുരുഷ ബന്ധമെന്ന തെറ്റിദ്ധാരണ മൂലം പലരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഗാര്‍ഹിക പീഢനങ്ങളിലും ബലാത്സംഗങ്ങളിലും മറ്റും ഇത്തരം പോണ്‍ വീഡിയോകളുടെ സ്വാധീനം ഉണ്ടായേക്കാം. അമിതമായി പോൺ കാണുന്നവരുടെ ദിവസവുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതിന്‍റെ സ്വധീനം കാണാം. വ്യക്തികളുടെ ഉറക്കം, ജോലി, പഠനം, സമൂഹത്തിലെ ഇടപെടല്‍ ഇവയില്‍ എല്ലാം ഇത് പ്രതിഫലിക്കും. അതേസമയം, പോൺ നിരോധിക്കുക എന്നത് ഇതിനൊരു പരിഹാരമല്ലെന്നാണ് സമീര്‍ പാരിക്ക് വ്യക്തമാക്കുന്നത്. നിരോധനം വന്നാല്‍ ഇതിന് അടിപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിക്കും. ഇതിന് പകരമായി ചെറുപ്രായം മുതല്‍ തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.