പ്രത്യേക തപാല്‍ വോട്ടെടുപ്പ്: ജില്ലയില്‍ 240 പേര്‍ വോട്ട് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുളള പ്രത്യേക തപാല്‍ വോട്ടെടുപ്പില്‍ വെള്ളിയാഴ്ച്ച ജില്ലയില്‍ 240 പേര്‍ വോട്ട് രേഖപ്പെടുത്തി. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 214 പേരും, ഭിന്നശേഷിക്കാരായ 26 പേരുമാണ് ആദ്യ ദിനത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 80 വയസ്സിന് മുകളിലുളളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന, പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്കുളള (ആബ്സെന്റി വോട്ടര്‍മാര്‍) വോട്ടെടുപ്പാണ് വെള്ളിയാഴ്ച്ച മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കുന്നത്. മാര്‍ച്ച് 17 വരെയായിരുന്നു തപാല്‍ വോട്ടെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചത്.
ജില്ലയില്‍ 7382 പേരാണ് പ്രത്യേക തപാല്‍ വോട്ടെടുപ്പ് സംവിധാനത്തിലൂടെ സമ്മതിദാന അവകാശം ഉറപ്പാക്കിയത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6087 പേര്‍, ഭിന്നശേഷിക്കാര്‍ – 1206, കോവിഡ് ബാധിതര്‍ – 89 എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം. തപാല്‍ വോട്ടുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലയില്‍ 113 പ്രത്യേക പോള്‍ ടീമുകളെയും നിയമിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡല ങ്ങളില്‍ 39 വീതവും കല്‍പ്പറ്റയില്‍ 35 ഉം പോളിങ് സംഘങ്ങളാണ് ഉളളത്.
പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഓഫീസര്‍ എന്നീ അഞ്ച് പേരടങ്ങുന്ന സംഘം സമ്മതിദായകരുടെ വീടുകളിലെത്തിയാണ് വോട്ടെടുപ്പ് നടത്തുന്നത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ ഫോണ്‍ മുഖേന മുന്‍കൂട്ടി അറിയിക്കും. സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. വോട്ടെടുപ്പി നിടയില്‍ അനധികൃത ഇടപെടലുകള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന തിനാണ് മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുള്ളത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ അതത് ദിവസം തന്നെ വരണാധികാരികള്‍ക്ക് കൈമാറും.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.