യുഎഇ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മൂസ അബൂബക്കർ സാഹിബിന് പ്രവാസി വയനാട് യുഎഇ യാത്രയപ്പ് നൽകി. ദീർഘ കാലം കൂട്ടായ്മയുടെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അറബിക് കാലിഗ്രാഫിയിലും ഗാന രചനയിലുമെല്ലാം കഴിവ് തെളിയിച്ച സർഗ്ഗധനനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെയും കലാ രംഗത്ത് നൽകിയ സംഭാവനകളെയും ആദരിച്ചു കൊണ്ട്
പ്രവാസി വയനാട് യുഎഇയുടെ സ്നേഹോപഹാരം സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ റഫീഖ് കെ.എം കൈമാറി.അബുദാബി ചാപ്റ്ററിനു വേണ്ടി ചെയർമാൻ പ്രസാദ് ജോൺ മൊമെന്റോ നൽകി. കൺവീനർ വിൽസൺ, ട്രഷറർ ഹേമന്ത് ബാലൻ, അബൂബക്കർ എന്നിവർ സംസാരിച്ചു.

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ
ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്







