വീട്ടില്‍ തന്നെ മല്ലിയില കൃഷി ചെയ്യാം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

കറികളില്‍ രുചിയും മണവും നിറയ്ക്കാന്‍ കഴിയുന്ന ഒന്നാണ് മല്ലിയില. അങ്ങനെയുള്ള മല്ലിയില അധികം ബുദ്ധിമുട്ടില്ലാതെ വീട്ടില്‍ തന്നെ കൃഷി ചെയ്താലോ? എളുപ്പമെങ്കിലും മല്ലിയില കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മല്ലിചെടി നടാന്‍ സൂര്യപ്രകാശം ലഭിക്കാത്തയിടം തെരഞ്ഞെടുക്കുന്നതാകും നല്ലത്. മണ്ണ് നന്നായി കിളച്ച് ഒരുക്കിയ ശേഷം വേണം വിത്ത് പാകാന്‍. മണ്ണില്‍ ചാണകം, പച്ചില എന്നിവ അടിവളമായി നല്‍കാം. രാസവളം ഉപയോഗിച്ച മണ്ണാണെങ്കില്‍ കുറച്ച് കുമ്മായം ചേര്‍ക്കാം.

വിത്ത് മുളയ്ക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. ഒന്നോ രണ്ടോ ദിവസം കുതിര്‍ത്ത ശേഷം വിത്ത് നടുന്നതായിരിക്കും നല്ലത്. മണ്ണില്‍ വിത്തിടാന്‍ പാകത്തിന് കാല്‍ ഇഞ്ച് വലിപ്പത്തില്‍ ചെറിയ കുഴിയുണ്ടാക്കി ആറിഞ്ച് അകലത്തില്‍ വേണം വിത്ത് പാകാന്‍. വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം.

ചെടി നാലോ അഞ്ചോ ഇഞ്ച് ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളിയെടുക്കാം. ചെടിയുടെ മൂന്നില്‍ രണ്ടു ഭഗത്തില്‍ കൂടുതല്‍ ഇലകള്‍ ഒരേസമയം നുള്ളിയെടുക്കരുത്. ചെടിയുടെ വളര്‍ച്ച മുരടിക്കാന്‍ അത് കാരണമായേക്കും. ഇലയുടെ മണം കാരണം കീടശല്യം കുറവായിരിക്കും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ വീണ്ടും ഇലകള്‍ കിളിര്‍ക്കും. രണ്ടു മൂന്ന് ആഴ്ച കൂടുമ്പോള്‍ ഇല നുള്ളാം. പൂവിട്ടാല്‍ ഇലകള്‍ ഉണ്ടാകുന്നത് നില്‍ക്കും. എന്നാല്‍ പൂവ് നുള്ളിക്കളഞ്ഞാല്‍ വിണ്ടും ഇലകള്‍ ഉണ്ടാകും. അണുബാധ ഉണ്ടാകുന്ന ഇലകള്‍ അപ്പോള്‍ തന്നെ ചെടിയില്‍ നിന്നും നീക്കണം. വിത്ത് ശേഖരിക്കണം എങ്കില്‍ അതിനുള്ളത് ഇല നുള്ളാതെ പൂക്കുവാന്‍ അനുവദിക്കണം.

മുളച്ച് രണ്ടിഞ്ച് ഉയരം വന്നാല്‍ വളപ്രയോഗം തുടങ്ങാം. ചാണകം വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. നൈട്രജന്‍ വളങ്ങളും ഉപയോഗിക്കാം. ചെടി വലുതായാല്‍ നന കുറയ്ക്കുന്നതാണ് നല്ലത്. ചെടികള്‍ കൂട്ടംകൂടി വളരാന്‍ അനുവദിക്കരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയണം.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.