ജൂൺ മാസം മുതൽ പാചക തൊഴിലാളികളുടെ വേതന വിതരണം നിർത്തിവെച്ച സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളികൾ തിരുവോണ ദിവസം സ്വവസതികളിൽ ഉപവസിക്കും.സ്കൂൾ പാചക തൊഴിലാളി സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.മറ്റ് തൊഴിൽ മേഖലയിലെ എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകിയിട്ടും പാചക തൊഴിലാളികളോട് വിവേചനം കാണിക്കുകയാണന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2017 മുതലുള്ള വേതന വർദ്ധനവിന്റെ കുടിശ്ശിക 30, 000 രൂപ അനുവദിച്ച് ഉത്തരവുണ്ടായിട്ടും വിതരണം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല.സർക്കാർ ഇവരോട് മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. 250 കുട്ടികൾക്ക് ഒരു തൊഴിലാളിയെ വെച്ച് നിയമിക്കണമെന്നും അനീതി അവസാനിപ്പിക്കണം. ഇതിനകം പല സൂചനാ സമരങ്ങൾ നടത്തിയിട്ടും അനുകൂല നടപടിയില്ലാത്തതിനാലാണ് തിരുവോണ നാളിലെ ഉപവാസ സമരമെന്ന് ഇവർ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി.ആർ. സതി, ജില്ലാ സെക്രട്ടറി കെ.കെ. രാജൻ,
എച്ച്. എം. എസ്. ജില്ലാ സെക്രട്ടറി എൻ. ഒ ദേവസി , ഷേർളി സെബാസ്റ്റ്യൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ