വ്യായാമം ചെയ്യാതെ ഭാരം കുറയ്ക്കാം; ഭക്ഷണം കഴിക്കുന്നതിൽ അല്പം ശ്രദ്ധ കൊടുത്താൽ മതി.

ഡയറ്റും വർക്ക് ഔട്ടും ഒക്കെ ചെയ്‌ത്‌ ഭാരം കുറയ്ക്കണം എന്ന് പലർക്കും ആഗ്രഹമുണ്ട്. എന്നാൽ ദിവസവും തിരക്കിട്ടോടുന്നതിനിടയിൽ ഇതിനൊന്നും സമയവും ഇല്ല. ഇങ്ങനെയുള്ളവർ ഭക്ഷണം കഴിക്കുന്നതിൽ അല്പം ശ്രദ്ധ കൊടുത്താൽ വ്യായാമം ചെയ്യാതെതന്നെ ശരീരഭാരം കുറഞ്ഞു കിട്ടും.

ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം
പൊണ്ണത്തടിക്കുള്ള പ്രധാന കാരണം ഭക്ഷണം അമിതമായി കഴിക്കുന്നതാണ്. വയറു നിറഞ്ഞാലും ഇഷ്ടഭക്ഷണം രുചിയോടെ വീണ്ടും വീണ്ടും കഴിക്കും. ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കാം. ഒരുപാട് വാരിവലിച്ചു കഴിക്കാതെ ചെറിയ അളവിൽ ഭക്ഷണം കഴിക്കാം. ഭക്ഷണ നിയന്ത്രണം ഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്.

ഇടയ്ക്കിടെ കഴിക്കേണ്ട

ഇടയ്ക്ക് വിശക്കാം. അപ്പോൾ ഭക്ഷണവും ഇടയ്ക്കിടെ കഴിക്കും. ഈ രീതി നിയന്ത്രിച്ചേ മതിയാകൂ. വിശപ്പ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഡ്രൈ ഫ്രൂട്ട്സോ പഴങ്ങളോ കഴിക്കാം.

കഴിക്കാം നാരുകളടങ്ങിയ ഭക്ഷണം

പ്രോസസ് ചെയ്‌തതും അനാരോഗ്യകരവുമായ ഭക്ഷണങ്ങൾക്കു പകരം നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം. നാരുകൾ ധാരാളമുള്ള ഭക്ഷണം ദഹനം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, ഏറെ നേരം വിശക്കാതെ ഇരിക്കാനും സഹായിക്കും. കാലറി കൂടിയ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ഇത് സഹായിക്കും.

ധാരാളം വെള്ളം കുടിക്കാം
വെള്ളം ധാരാളം കുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഊർജ്ജസ്വലരായിരിക്കാനും ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും. ഏറെ നേരം വയർ നിറഞ്ഞിരിക്കാനും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

പ്രോട്ടീൻ ഉൾപ്പെടുത്താം

ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ ഇവയെല്ലാം കുറയ്ക്കണം എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഇവയെല്ലാം ചേർന്ന ഭക്ഷണം കഴിക്കണം എന്നാണ് വിദഗ്‌ധർ പറയുന്നത്. അമിതമുള്ള കാലറി കത്തിച്ചു കളയാനുള്ള ഊർജ്ജം പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണത്തിലൂടെ ലഭിക്കും.

ഉറക്കം പ്രധാനം
ശരീരഭാരം കുറയ്ക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. വിശപ്പിനെയും ദാഹത്തെയും എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുളെയും സ്‌ട്രെസ് ഹോർമോണുകളെയും എല്ലാം നിയന്ത്രിക്കാൻ ആവശ്യത്തിനുള്ള ഉറക്കം പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുകയും ഇത് ശരീരത്തിൽ കൊഴുപ്പ് നിലനിർത്താൻ കാരണമാകുകയും ചെയ്യും. രാത്രി ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരഭാരം കുറയ്ക്കാൻ പ്രധാനമാണ്.

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.