വയനാട് ജില്ലയില്‍ ഇന്ന് (23.08.20) 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേര് ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1306 ആയി. ഇതില്‍ 1043 പേര് രോഗമുക്തരായി. 256 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 247 പേര് ജില്ലയിലും 9 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.