കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചുണ്ടേല്‍ കാനറാ ബാങ്ക് ജീവനക്കാരന്‍, ചുള്ളിയോട് മലനാട് ബാങ്കേഴ്സില്‍ മെയ് അഞ്ച് വരെ ജോലി ചെയ്തിരുന്ന വ്യക്തി, പൂമാല ഷനോജ് ഇലക്ട്രിക്കല്‍സില്‍ മെയ് 8 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പാതിരിപ്പാലം പോപ്പുലര്‍ മാരുതി സുസുക്കി എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍, പെരിക്കല്ലൂര്‍ മുള്ളന്‍കൊല്ലി പാല്‍ സൊസൈറ്റിയിലെ പാല്‍ വിതരണക്കാരന്‍ തുടങ്ങിയവര്‍ പോസിറ്റീവാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇടമന കോളനിയില്‍ ഏപ്രില്‍ 30 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് ഇടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുപ്പാടി പഴേരി കോളനിയില്‍ പോസിറ്റീവ് ആയ വ്യക്തിയ്ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷ ണത്തില്‍ പോകണം.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ