കൊല്ലം : 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലറ സ്വദേശിയായ ആദർശ് ആണ് പിടിയിലായത്. ഇയാൾ സമാനമായ മറ്റൊരു കേസിൽ പ്രതിയാണ്. ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോക്സോ ചുമത്തി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 16 വയസ്സുകാരിയായ കടക്കൽ സ്വദേശിനിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മൊബൈൽ ലൊക്കേഷൻ അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.