നടി ബീന ആന്റണിക്ക് കോവിഡ് ബാധിച്ച് ചികിത്സയിൽ. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം ഈ വീഡിയോയിലൂടെ പങ്കുവെച്ചത്. ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്നു പോയതെന്നും ഡോക്ടർമാരുടെ സഹായത്തോടെയും ഈശ്വരന്റെ അനുഗ്രഹത്തോടെയുമാണ് രക്ഷപ്പെട്ടതെന്നും മനോജ് പറയുന്നു.
ലോക്ഡൌൺ തുടങ്ങും മുൻപ് ഒരു ഷൂട്ടിനു പങ്കെടുക്കാൻ പോയപ്പോൾ അവിടെ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീടാണ് ബീനക്കും പോസിറ്റീവ് ആയത്. തൊണ്ടവേദനയും ശരീരവേദനയും ആണ് ആദ്യം അനുഭവപ്പെട്ടത് എന്നും അപ്പോൾ തന്നെ ബീന റൂം ക്വാറന്റൈനിലേക്ക് മാറിയിരുന്നു എന്നും മനോജ് പറയുന്നു.തന്റെ സഹോദരിക്കും കുട്ടിക്കും കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നും പിന്നീട് ഹോം ക്വാറന്റൈനിൽ ഇരുന്ന് മാറി എന്നും അദ്ദേഹം പറഞ്ഞു.
ബീനയ്ക്കും ഇതുപോലെ മാറുമെന്ന് കരുതി. എന്നാൽ ഓക്സിമീറ്റർ വച്ച് നോക്കിയപ്പോൾ ഓക്സിജൻ കുറയുന്നതായി തോന്നി.ചുമയും ക്ഷീണവും ഉണ്ടായിരുന്നു. ദിവസം കഴിയുംതോറും ബീനയുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി. ആശുപത്രിയിലേക്ക് പോകാൻ പേടിയായിരുന്ന ബീനയെ നിർബന്ധിച്ചും സ്നേഹത്തോടെ ശാസിച്ചു മാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം മെഡിക്കൽ സെൻട്രലിൽ ആണ് അഡ്മിറ്റ് ചെയ്തത്.’ മനോജ് പറയുന്നു.
നടിയുടെ നെഞ്ചിന് ഇരുഭാഗത്തും ന്യൂമോണിയ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.ഇത് ഓരോ ദിവസവും കൂടിവരുന്നതായി ഡോക്ടർമാർ പറഞ്ഞു.പേടിക്കേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. ചികിത്സയ്ക്കായി ഐസിയു ആവശ്യമായി വന്നാൽ ഒരു ആശുപത്രികളിലും ഐസിയു ഒഴിവില്ല എന്നും മനോജ് പറയുന്നു.
അടുത്ത ദിവസങ്ങളിൽ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.കോവിഡ് വൈറസിനെ ഒരിക്കലും നിസ്സാരമായി കാണരുതെന്നും ഇത് താൻ അനുഭവിച്ചതാണ് എന്നും മറ്റുള്ളവർക്ക് വരാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.