പനമരം:കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള വാര്‍ഡ് തലത്തിലുള്ള ആര്‍.ആര്‍.ടിയുടെ സഹായത്തിനായി രൂപീകരിച്ച വാർഡ് തല റെസ്ക്യു ടീമിന്റെ പ്രവർത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. പനമരം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡിലെ റെസ്ക്യു ടീം അംഗങ്ങള്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെല്ലുകയും കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ആരായുകയും വീടുകളിലും മാസ്‌ക്ക് ധരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും,മഴ കാല രോഗങ്ങലെ പറ്റി വീട്ടുകാരെ ബോധ വത്കരിക്കുകയും ചെയ്തു.വാർഡ് മെമ്പർ അജയ് ക്യാപ്റ്റൻ മാരായ സന്ധ്യ, സജിത,ഉസ്മാൻ,ശ്രീജേഷ്, ഏരിയ കോർഡിനേറ്റർ സുൾഫിക്കർ,അൻശിദ് എന്നിവർ നേത്രത്വം നൽകി.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







