വയനാട് ജില്ലാ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ ചലഞ്ചിലേക്ക് 4 ലക്ഷം രൂപ നല്‍കി. സൊസൈറ്റി ഭാരവാഹികള്‍ കളക്ടറേറ്റില്‍ എത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറിയത്. പ്രസിഡന്റ് സണ്ണി ജോസഫ്, വൈസ് പ്രസിഡന്റ് കെ.എം. ശശീധരന്‍, ഡയറക്ടര്‍ പി.ജി സതീഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എം.വി സുബ്രഹ്മണ്യന്‍, എ.എസ്.ഐ പി.ബി സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






