തിരുവനന്തപുരം : പ്രശസ്ത സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു. അറിയപ്പെട്ട സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരനായ പട്ടം സ്റ്റാൻലിയുടെ മകളാണ് മഞ്ജു.
സിനിമയിലും സീരിയലിലും ക്യാരക്ടർ റോളുകൾ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. അജിമേടയിലിന്റെ പുതിയ സിനിമയായ ഫെയർ ആൻ്റ് ലൗലിയിൽ അഭിനയിക്കുകയായിരുന്നു. ഒരു മകൾ ഉണ്ട്.
സ്വർഗ്ഗത്തിൽ അവളുടെ യാത്ര ആരംഭിച്ചെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ ബന്ധു സോഷ്യൽ മീഡിയ വഴി മരണവാർത്ത പങ്ക് വച്ചത്.