കൽപ്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷികദിനമായ 28ന് രാവിലെ ഏഴിന് എൽ.ജെ.ഡി.യുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പതാകയുയർത്തും. പ്രഭാതഭേരിയും നടത്തും. ഒമ്പതിന് എൽ.ജെ.ഡി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിയാർമലയിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് അനുസ്മരണയോഗം സംഘടിപ്പിക്കുമെന്നും ജില്ലാപ്രസിഡന്റ് കെ.കെ. ഹംസ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ