കേരള-കര്‍ണാടക-തമിഴ്‌നാട് വനമേഖലകള്‍ അതിര്‍ത്തി പങ്കിടുന്ന നീലഗിരിയില്‍ കടുവയുടെ അക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡി കുറുമ്പര്‍ പാടിയിലെ മാതന്റെ ഭാര്യ ഗൗരി(50)യാണ് മരിച്ചത്. മുതുമല ടൈഗര്‍ റിസര്‍വിലെ സിംഗാര റേഞ്ചിലാണ് സംഭവം. പശുക്കളെ തീറ്റാനായി വനത്തിനുള്ളില്‍ പ്രവേശിച്ചതായിരുന്നു.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു.കടുവയെ കണ്ടെത്തുന്നതിനായി വനത്തനുള്ളില്‍ പത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.മൂന്നു ദിവസത്തേയ്ക്ക് ആരും വനത്തിനുള്ളില്‍ പ്രവേശിക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഗൗരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.വന്യ മൃഗ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിവിടം.

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







