തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 14 ന് പ്രസിദ്ധീകരിക്കും. രാവിലെ 9 മണിക്കാണ് പ്രസിദ്ധീകരിക്കുക.
അലോട്ട്‌മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. Candidate Login ലിങ്കിൽ ക്ലിക്ക് ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭിക്കും.
14 മുതൽ 19 വരെയാണ് പ്രവേശന നടപടികൾ. പ്രവേശനത്തിനെത്തുന്നവർക്ക് മാസ്‌കും കൈയുറയും നിർബന്ധമാക്കിയിട്ടുണ്ട്.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്